മൂവാറ്റുപുഴ: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സമാജം പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ കരയോഗം വനിത സമാജം പ്രവർത്തനങ്ങളെകുറിച്ച് ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ, മാനവ വിഭവശേഷി ഫാക്കൽറ്റി അംഗം എൻ.സി.വിജയകുമാർ, പ്രതിനിധി സഭാംഗം എൻ.സുധീഷ്, വനിതാ യൂണിയൻ പ്രസിഡന്റ് ജയ സോമൻ, സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ സംസാരിച്ചു.