കളമശേരി: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകി അവരുടെ കലാഭിരുചികൾക്ക് പ്രോത്സാഹനം നൽകുന്നതിന് കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് കുസാറ്റിൽ മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. 14 ജില്ലകളിൽ നടന്ന ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനംനേടിയ പ്രതിഭകൾ മാറ്റുരയ്ക്കും.