adala
ദേശീയ മെഗാ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജസ്റ്റിസ് കെ . സുരേന്ദ്രമോഹൻ നിർവഹിക്കുന്നു

കൊച്ചി: പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാ ഉപഭോക്തൃ കോടതികളിലും ആഴ്ചയിൽ ഒരു ദിവസം അദാലത്ത് നടത്തുമെന്ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ പറഞ്ഞു.

ദേശീയ മെഗാ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അദാലത്തുകളിൽ തീർപ്പാകുന്ന പരാതികളിൽ വാദിഭാഗം കെട്ടിവച്ച മുഴുവൻ തുകയും തിരികെ നൽകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു പറഞ്ഞു.

സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ അംഗം കെ.ആർ. രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. എറണാകുളം ലാ കോളേജ് പ്രിസിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാർ, ജില്ലാ കമ്മിഷൻ അംഗങ്ങളായ വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ., ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.ജെ. ലക്ഷ്മണ അയ്യർ, സെക്രട്ടറി അഡ്വ. രാജരാജവർമ്മ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനകമ്മിഷനും ജില്ലാ കമ്മിഷനുകളും ബാർ അസോസിയേഷനുകളും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിച്ചത്.