പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് രണ്ടുദിവസത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. ബോർഡ് മെബർ കെ.എം. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജീജ ടെൻസൻ, ഡോ. സത്യപാലൻ. ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, ജസ്റ്റിൻ കവലക്കൽ, പി.ഡി. സുരേഷ് എന്നിവർ പ്രസംഗിച്ചു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ ഇന്ന് ജനറൽ മെഡിസിൻ, ഇ,എൻ.ടി, മാമോഗ്രാം ടെസ്റ്റ്, ഓർത്തോ, ഗൈനക്കോളജി, പൾമനോളജി എന്നീ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ലാബ് ടെസ്റ്റും മരുന്നും സൗജന്യമായി നൽകും.