കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലോക ക്വാളിറ്റി ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായി ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി വിഭാഗം മേധാവി എസ്.അരുൺ ബോധവത്കരണ ക്ലാസെടുത്തു. ഇൻഫെക്ഷൻ കൺട്രോൾ ഇൻ ചാർജ് ബിന്ദു നിരവത്ത് വർക്കി, ഡോ.നമിത സുബ്രഹ്മണ്യം, ഡോ. പ്രീതി ജവഹർ തുടങ്ങിയവർ സംസാരിച്ചു.