11

തൃക്കാക്കര: സുമനസുകൾ സഹായിച്ചിട്ടും വെളളാട്ടുപാടം സാദിക്ക് യാത്രയായി. ഒരുവർഷമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരന്റെ വാടകവീട്ടിലാണ് അദ്ദേഹവും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബവും താമസിച്ചിരുന്നത്. കല്പണിക്കാരനായിരുന്നു. വയറുവേദനയെത്തുടർന്ന് ചികിത്സതേടിയപ്പോഴാണ് ആമാശയത്തിൽ കാൻസറാണെന്ന് കണ്ടെത്തിയത്.

വീടുവയ്ക്കാനും ചികിത്സയ്ക്കും വാർഡ് കൗൺസിലർ സജീന അക്ബറിന്റെയും പൊതുപ്രവർത്തകരായ സാബു ഫ്രാൻസിസിന്റെയും ഫിറോസ് കുന്നുംപറമ്പിലിന്റെയും നേതൃത്വത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റും നാട്ടുകാരും പ്രവാസികളും സഹായിച്ചതിന്റെ ഫലമായി 1.35 കോടി രൂപ ലഭിച്ചെങ്കിലും അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ലിസി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: മാഫീദ, മക്കൾ: നാദിയ, നെഹ്‌സാൻ