കിഴക്കമ്പലം: വൈസ്‌മെൻ ഇന്റർനാഷണലിലെ സോൺ ഡിസ്ട്രിക്ട് 10ന്റെ കലോത്സവം ഇന്ന് പട്ടിമ​റ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വിവിധ ക്ലബുകളിൽ നിന്ന് തിരഞ്ഞെടുത്ത 300ലധികം പേർ പങ്കെടുക്കും. ഡിസ്ട്രിക്ട് ഗവർണർ കെ.പി.ബാബു ഉദ്ഘാടനം ചെയ്യും. ഫാ. എൽദോസ് കറുത്തേടത്ത് ലഹരിവിരുദ്ധ സന്ദേശം നൽകും.