കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം 20 വരെ വിവിധ വേദികളിൽ നടക്കും. പഞ്ചായത്തുതല ഉദ്ഘാടനം ജയകേരളം എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയർപേഴ്സൺ രാജി ബിജു, ജോയ് പൂണേലിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സ്മിത അനിൽകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.മോഹനൻ, മെമ്പർമാരായ എം.കെ.ഫെബിൻ, കുര്യൻപോൾ, സജി പടയാട്ടിൽ, മിനി നാരായണൻകുട്ടി , മാത്യുജോസ് തരകൻ, ടിൻസി ബാബു, മുൻ മെമ്പർ പി.കെ. അനസ്,അനൂപ് ശങ്കർ,രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.