 
ചോറ്റാനിക്കര: മുളന്തുരുത്തി കാരിക്കോട് ശ്രീകൃഷ്ണപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ നടത്തി. ക്ഷേത്രംതന്ത്രി പുലിയന്നൂർ അനിയൻ നാരായണൻ നമ്പൂതിരിപ്പാട്, ആമേടമംഗലം വിഷ്ണു നമ്പൂതിരിപ്പാട്, നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവർ പ്രതിഷ്ഠകർമ്മം നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമ്മീഷണർ മനോജ്കമാർ , ദേവസ്വം ഓഫീസർ എം. സുധീർ, ഉപദേശക സമിതി പ്രസിഡന്റ് ഒ.പി. പ്രകാശ്, സെക്രട്ടറി മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.