കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടി ദിശ പദ്ധതിയുടെ ഭാഗമായി എൽ.പി , യു.പി വിഭാഗം കുട്ടികൾക്കായി കായികമേള നടത്തി. 300ൽ പരം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ട്രോഫികളും സർട്ടിഫിക്ക​റ്റും നൽകി. വൈസ് പ്രസിഡന്റ് കെ.കെ.അശോക കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ബാബു, ഉഷ വേണുഗോപാൽ, അജിത ഉണ്ണിക്കൃഷ്ണൻ, സി.ജി.നിഷാദ്, ദിശ കോ ഓർഡിനേ​റ്റർ കെ.വൈ.ജോഷി, കെ.രാധാകൃഷ്ണ മേനോൻ, പി.എൻ.നക്ഷത്രവല്ലി, എം.കെ.രാമചന്ദ്രൻ, എൻ.യു. മാത്യു തുടങ്ങിയവർ സംസാരിച്ചു.