പെരുമ്പാവൂർ: തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തിനെതിരെ സമരം ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വധിക്കാൻ ശ്രമിച്ച പൊലീസ് നടപടിക്കെതിരെ ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി പ്രതിക്ഷേധ കൂട്ടായ്മ നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.ടി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.അനിൽകുമാർ, അജിൽകുമാർ, അരുൺ കോതാറ, ദേവച്ചൻ പട്ടയാടിൽ, അവറാച്ചൻ അലുക്ക, പി.ആർ.സലീം, വി.കെ.വേണു, കൂവപ്പടി ഹരി എന്നിവർ സംസാരിച്ചു.