പെരുമ്പാവൂർ: സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന കമ്മിറ്റി വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തിൽ പങ്കാളികളാകാൻ പാർട്ടി തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വാടകയ്ക്കായി 15,000 രൂപ അനുവദിക്കുക, പോർട്ടിന്റെ വരുമാനത്തിന്റെ 10 ശതമാനം പരിസര വാസികൾക്ക് നൽകുക, തൊഴിലാളികളെ പുനരധിവസിപ്പിക്കുക, തൊഴിലാളികളുടെയും പരിസര വാസികളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി. അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെകട്ട്രറി അജീബ് മുഹമ്മദ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.