മൂവാറ്റുപുഴ: നവീകരണം പൂർത്തിയാക്കിയ പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിലെ ഓറിയന്റൽ റോഡിന്റെ ഉദ്ഘാടനം വാർഡ് അംഗം മുഹമ്മദ് ഷാഫി നിർവഹിച്ചു. യോഗത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു, സജി പായികാട്ട് , അഫ്സൽ നെല്ലിമറ്റം, മുഹമ്മദ് പുള്ളിചാലിൽ,ബഷീർ ചോട്ടുഭാഗത്ത് , ജാഫർ പേണ്ടണം, അബ്ദുൽ കരീം നെല്ലിമറ്റത്തിൽ, ബഷീർ കല്ലു വെട്ടിക്കുഴി, റഷീദ് പാറച്ചാലിൽ, മുഹമ്മദ്, ഷഫീക്, ജബ്ബാർ കുന്നേൽ, ഫസൽ ബഷീർ, മുജി ചോട്ടുഭാഗത്ത്, അസീസ് പെരിയപ്പുറം, ഇസ്മായിൽ കുഴിപ്പനം, നിഷാദ് മണലികുടി എന്നിവർ പങ്കെടുത്തു.