 
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ 8ാം വാർഡിലെ പച്ചക്കറി കോംപ്ളക്സിന് പിന്നിൽ മാലിന്യക്കൂമ്പാരമായി കിടന്ന പ്രദേശം മുല്ലക്കൃഷിയിടമാകുന്നു. വാർഡ് കൗൺസിലർ ഫൗസിയ അലിയുടെ പരിശ്രമഫലമായി പച്ചക്കറി കോംപ്ലക്സിന് പിന്നിലെ കാട് കയറിക്കിടന്നിരുന്ന ഏകദേശം 30 സെന്റോളം ഹരിതകർമ്മ സേനയുടെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും സഹായത്തോടെ വൃത്തിയാക്കുകയായിരുന്നു.
നഗരസഭാ ചെയർമാൻ പി .പി .എൽദോസ്, മുല്ലതോട്ടം: ജാസ്മനിയം പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഫൗസിയ അലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൽ സലാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷ്‌റഫ്, കൗൺസിലർമാരായ പി.വി.രാധാകൃഷ്ണൻ, പി.എം.സലീം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ നീതു, ക്രിസ്ഗ്ലോബൽ സി.ഇ.ഒ എം.ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. ഏകദേശം 350 ഓളം മുന്തിയ ഇനം മുല്ലച്ചെടികളാണ് ഇവിടെ കൃഷിയ്ക്കായി നട്ട് പരിപാലിക്കാൻ എത്തിച്ചിട്ടുള്ളത്.