കൊച്ചി: വീറും വാശിയും നിറഞ്ഞ ശാസ്ത്രോത്സവത്തിന് അരങ്ങൊഴിയുമ്പോൾ ഓരോ മേളയിലും വ്യക്തമായ പ്രാതിനിധ്യം നേടിയാണ് പാലക്കാട് കപ്പ് കൊണ്ടുപോയത്.

ശാസ്ത്രമേള

(ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും പോയിന്റും)

തിരുവനന്തപുരം, പാലക്കാട്- 122

കണ്ണൂർ- 117

പത്തനംതിട്ട- 166

സാമൂഹിക ശാസ്ത്ര മേള

പാലക്കാട്- 133

തിരുവനന്തപുരം, മലപ്പുറം- 130

എറണാകുളം- 128

പ്രവൃത്തിപരിചയമേള

തൂശൂർ- 752

പാലക്കാട്- 749

കണ്ണൂർ- 746

ഗണിതശാസ്ത്ര മേള

മലപ്പുറം- 262

പാലക്കാട്- 253

കണ്ണൂർ-242

ഐ.ടി മേള

പാലക്കാട്-126

കോഴിക്കോട്- 125

കണ്ണൂർ- 177

മികച്ച സ്കൂളുകൾ

ശാസ്ത്രമേള: പത്തനംതിട്ട കോന്നി ഗവ.എച്ച്.എസ്.എസ് (35)

സാമൂഹ്യശാസ്ത്ര മേള: എറണാകുളം കോതമംഗലം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്എസ് (30)

ഗണിത ശാസ്ത്രമേള: മലപ്പുറം വളവന്നൂർ ബി.വൈ.കെ.വി.എച്ച്.എസ്.എസ് ( 77)

പ്രവൃത്തി പരിചയ മേള: കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് (91)

ഐ.ടി മേള: കാസർകോട് നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം എച്ച്.എസ്.എസ് (20)


സ്‌പെഷ്യൽ സ്‌കൂൾ

സംസ്ഥാന ശാസ്ത്രമേളയുടെ സ്‌പെഷ്യൽ സ്‌കൂൾ എച്ച്.ഐ വിഭാഗത്തിൽ എറണാകുളം മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ സ്‌കൂൾ ഫോർ ദിന ഡെഫ് ഒന്നാംസ്ഥാനം നേടി. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്‌പീച്ച് ആൻഡ് ഹിയറിംഗ് സ്‌കൂൾ ഫോർ ദി ഡെഫ് രണ്ടാംസ്ഥാനവും മലപ്പുറവും വാഴക്കാട് കാരുണ്യഭവൻ സ്‌കൂൾ ഫോർ ദി ഡെഫ് മൂന്നാംസ്ഥാനവും നേടി.

സ്‌പെഷ്യൽ സ്‌കൂൾ വി.ഐ വിഭാഗത്തിൽ കഞ്ഞിരപ്പിള്ളി അസീസി സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് ജേതാക്കളായി. കോട്ടപ്പുറം എച്ച്‌.കെ.സി.എം.എം ബ്ലൈൻഡ് സ്‌കൂൾ രണ്ടാമതും, കോഴിക്കോട് മെഡിക്കൽ കോളജ് റഹ്‌മാനിയ വി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി.