കൊച്ചി: പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ ശാസ്ത്ര ചരിത്ര സദസിനോടനുബന്ധിച്ച് ജവഹർലാൽ നെഹ്രുവിന്റെ ശാസ്ത്രദർശനം എന്ന വിഷയത്തിൽ അഡ്വ.സെബാസ്റ്റ്യൻ പോൾ പ്രഭാഷണം നടത്തി.
ഗ്രാമീണ വായനശാലാ പ്രസിഡന്റ് കെ.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ.ലെനിൻ, ഇ.എസ്.സ്റ്റാലിൻ, പി.ജെ. ഫ്രാങ്ക്‌ലിൻ എന്നിവർ സംബന്ധിച്ചു.