തൃപ്പൂണിത്തുറ: തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയ 28, 32 വാർഡിൽപ്പെട്ട അതിർകണ്ടത്തിൽ റോഡ് (ചിത്രനഗർ) കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർ രജനി ചന്ദ്രൻ, റെസി. അസോസിയേഷൻ പ്രസിഡന്റ് ടി.കെ.മണി, സെക്രട്ടറി ജാൻസി ജോഷി, വൈസ് പ്രസിഡന്റ് പി.പ്രസന്നൻ, ജോ.സെക്രട്ടറി ഷീബ ജോസഫ്, ട്രഷറർ ആരോ ഉണ്ണി, ജോഷി, മുരുകൻ, രാജൻ, ബാലകൃഷ്ണൻ, അനിൽ, ജോസഫ്, അലക്സാണ്ടർ, കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.