തൃപ്പൂണിത്തുറ: ഭാരത് വികാസ് പരിഷത്തിന്റെ നേതൃത്വത്തിൽ എളമക്കര സരസ്വതി വിദൃനികേതനിൽ സംഘടിപ്പിച്ച ഭാരത് കോ ജാനോ സംസ്ഥാനതല പ്രശ്നോത്തരി മത്സരം സീനിയർ വിഭാഗത്തിൽ ത്യപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ ചാമ്പ്യന്മാർ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഡി. ഹർഷനന്ദിനി, പവൻ അജി എന്നിവർ ജേതാക്കളായി. ബംഗളൂരുവിൽ നടക്കുന്ന റീജിയണൽ മത്സരത്തിന് ഇരുവരും യോഗ്യത നേടിയിട്ടുണ്ട്.