11

തൃക്കാക്കര: എറണാകുളം കോമ്പാറ പുതുളളിപറമ്പിൽ വീട്ടിൽ അശ്വിൻ രാജേന്ദ്രൻ (22) ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാക്കനാട് വാഴക്കാല പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടിൽ നിന്ന് പ്രതി ബൈക്ക് മോഷ്ടിച്ചത്. പിന്നേറ്റ് തകരാറിലായ ബൈക്ക് നന്നാക്കാൻ അബദ്ധത്തിൽ ഉടമയുടെ തന്നെ വർക്ക്ഷോപ്പിലെത്തിയ ഇയാളെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.