school
പായിപ്ര ഗവ.യുപി സ്കൂളിൽ ഫ്രൂട്സ്‌ ഡേ ആഘോഷത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ നിർവഹിക്കുന്നു.

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ധ്യാപകരോടൊപ്പം ഫ്രൂട്സ് ഡേ ആഘോഷിച്ചു. നാടൻപഴങ്ങളും ഇറക്കുമതിചെയ്ത പഴങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഫ്രൂട്സ് സാലഡ് തയ്യാറാക്കി കഴിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ .റഹീമബീവി, കെ .എം. നൗഫൽ, ശുഭ കെ .ശശി, പി.ആർ. സന്ധ്യ, വി.പി ഷെഫീന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.