കൊച്ചി: ലയൺസ് ക്ലബ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 'സുഭിക്ഷതം വിശക്കുന്നവർക്ക് ഭക്ഷണം ഫുഡ് ഷെൽഫ്' എറണാകുളം മെഡിക്കൽ സെന്ററിന് സമീപം ഓട്ടോ സ്റ്റാൻഡിൽ മുൻ ലയൺസ് ഗവർണർ എം.ജയാനന്ദ കിളിക്കർ ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ കൗൺസിലർ, ഓട്ടോറിക്ഷ യൂണിയൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവർ സഹകരിച്ച് ദിവസം 30 പേർക്കെങ്കിലും ഭക്ഷണം ലഭിക്കുന്ന തരത്തിലാണ് ഫുഡ് ഷെൽഫ് ക്രമീകരിച്ചിരിക്കുന്നത്. യോഗത്തിൽ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ്, കൗൺസിലർമാരായ കെ.ബി.ഹർഷൽ, ആർ.രതീഷ്, പ്രോജക്ട് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് അറക്കൽ, റീജിയണൽ ചെയർമാൻ ഷാജി തോമസ്, സോൺ ചെയർമാൻ ബോബി കുര്യൻ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി നിക്‌സൺ തള്ളിയത്ത്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സെക്രട്ടറി ഇ.കെ.നാസർ ഹുസൈൻ, ക്ലബ് ഭാരവാഹികളായ യേശുദാസ് വേണാട്ട്, സി.ചാണ്ടി, വി.വി. ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.