കൊച്ചി: ശിക്ഷാനയം ഇന്ത്യയിൽ എന്ന വിഷയത്തിൽ പൂത്തോട്ട ശ്രീനാരായണ കോളേജിൽ മൂന്നുദിവസത്തെ ദേശിയ സെമിനാർ നടത്തി. ജസ്റ്റിസ് പി.ഗോപിനാഥ് മുഖ്യപ്രഭാഷകനായി. കോളേജ് മാനേജർ ഇ.എൻ.മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗവ.ലാ കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.എം.സി.വത്സൻ, അഡ്വ. ഹരികുമാർ, അഡ്വ.ജോൺ റാൽഫ്, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ കെ.ആർ.രഘുനാഥൻ, അസി. പ്രൊഫസർമാരായ ബാബു ബിഥോവൻ, പ്രിയങ്ക പ്രസാദ് എന്നിവർ സംസാരിച്ചു. അസി. പ്രൊഫസർ അന്ന ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.