khra

കൊച്ചി: ഫെബ്രുവരി 10 മുതൽ 12 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) 59-ാം സംസ്ഥാനസമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, ജില്ല പ്രസിഡന്റ് ടി.ജെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹീം എന്നിവർ പ്രസംഗിച്ചു. ഉപഭോക്താക്കൾക്കും ഹോട്ടൽ ഉമടകൾക്കും കാർ, സ്കൂട്ടർ, സ്മാർട്ട് ടി.വി, ഫോൺ, റെഫ്രിജറേറ്റർ തുടങ്ങിയവയാണ് സമ്മാനങ്ങൾ. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് കൂപ്പൺ സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾ കൂപ്പൺ ചോദിച്ചുവാങ്ങണമെന്നും ഭാരവാഹികൾ അറിയിച്ചു.