 
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ മികച്ച അംഗീകാരം. ജപ്പാനിലെ കിയോട്ടയിൽ നടന്ന ഐ.ഇ.ഇ.ഇ -ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്റലിജന്റ് റോബോട്ട്സ് സിസ്റ്റത്തിലേക്കാണ് ഫിസാറ്റിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അവസാനവർഷ വിദ്യാർത്ഥിയായ ജോസ് ബെന്നിന് സെലക്ഷൻ ലഭിച്ചത്. സിംഗപ്പൂരിലെ മെറീനബേയിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേർസ് പവർ ആൻഡ് എനർജി സൊസൈറ്റി ഏഷ്യ പസഫിക് സ്റ്റുഡന്റ് ചാപ്റ്റർ കോൺഫറൻസിലേക്കാണ് ഫിസാറ്റിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം അവസാനവർഷ വിദ്യാർത്ഥി ഗോവിന്ദ് എസ് വാര്യർക്ക് ക്ഷണം ലഭിച്ചത് . ഈ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അദ്ധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.