പള്ളുരുത്തി: ഇരുപതാം ഡിവിഷൻ കുടുംബശ്രീയും കൊച്ചി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും മാനവികം പള്ളുരുത്തിയും സംയുക്തമായി മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. സിനിമാ താരം രഹ്ന നവാസ് ഫ്ലാഗ് ഓഫ് ചെയ്തു. പള്ളുരുത്തി സെന്റ് ലോറൻസ് ചർച്ച് പാരിഷ് ഹാളിൽ റാലി സമാപിച്ചു. പൊതുസമ്മേളനം ഡിവിഷൻ കൗൺസിലർ അഡ്വ. പി. എസ്. വിജുവിന്റെ അദ്ധ്യക്ഷതയിൽ സബ് ജഡ്ജും ടി.എൽ.എസ്.സി ചെയർമാനുമായ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം കലാഭവൻ നവാസ്, എക്സൈസ് പ്രിവന്റീവ് ഇൻസ്പെക്ടർ അരുൺകുമാർ, പി.എ.പീറ്റർ ചെല്ലി, സി.ആർ.ബിജു, രാജീവ് പള്ളുരുത്തി, അഡ്വ. ഹനീസ് മനക്കൽ, ഡിവിഷൻ കുടുംബശ്രീ ചെയർപേഴ്സൺ പ്രസന്ന പ്രദീപ്, മാനവികം സെക്രട്ടറി ഷാജി വിശ്വംഭരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു.