അങ്കമാലി: നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി. കായികമേളയുടെ ഉദ്ഘാടനം ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷരായ റോസിലി തോമസ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, ലില്ലി ജോയി, കൗൺസിലർ, നൗഷാദ് എം.എൻ, ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ജോൺ മംഗലത്ത്, ഫാ.റോബിൻ, സോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.