anandagopan
മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ശ്രീകോവിൽ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കുന്നു

ആലുവ: മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ നിർമ്മിച്ച ശ്രീകോവിൽ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ശ്രീകോവിൽ നിർമ്മിച്ചത്. ഉപദേശകസമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ, സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് രാവിലെ ആയിരംകുടം ധാരയും തുടർന്ന് പ്രസാദഊട്ടും നടന്നു.