പാലക്കാട്: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന നേതൃപരിശീലന ക്യാമ്പ് ഇന്നും നാളെയും അട്ടപ്പാടി കില സെന്ററിൽ (പി.ടി. രാധാകൃഷ്ണകുറുപ്പ് നഗർ) നടക്കും. വൈകിട്ട് മൂന്നിന് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യും. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, ഇ.പി. രാജീവ് എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ളാസ് നടക്കും.