kklm
മണ്ണത്തൂർ എസ്.എൻ.ഡി.പി. ശാഖയിൽ നടന്ന പഠനക്ലാസിൽ യൂത്ത്മൂവ്മെന്റ് കേന്ദ്രകമ്മിറ്റി ജോ. സെക്രട്ടറി സജേഷ് മണലേൽ സംസാരിക്കുന്നു

കൂത്താട്ടുകുളം:എസ്.എൻ.ഡി.പിയോഗം മണ്ണത്തൂർ 779-ാം നമ്പർ ശാഖയിലെ വനിതാസംഘം യൂത്ത് മൂവ്മെന്റ് തിരഞ്ഞെടുപ്പ് നടന്നു. ശാഖാ പ്രസിഡന്റ് എസ്. അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. എ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ സംഘടനാ സന്ദേശം നൽകി. യൂത്ത് മൂവ്മെന്റ് കേന്ദ്രകമ്മറ്റി ജോ. സെക്രട്ടറി സജേഷ് മണലേൽ പഠനക്ളാസ് നയിച്ചു.
യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം.ആർ. സിനോജ്, വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, യോഗം ബോർഡ് ഡയറ്കടർ ബോർഡ് അംഗം അഡ്വ. എൻ. രമേശ്, ടി.വി. മോഹനൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.എസ്. ശ്രീജിത്ത്, ശാഖാ വൈസ് പ്രസിഡ്റ് പി.കെ. ജയൻ എന്നിവർ സംസാരിച്ചു.