തൃക്കാക്കര: ലോകകപ്പ് ഫുട്ബാൾ ആവേശത്തോടൊപ്പം ചേർന്ന് ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഫുട്‌ബാൾ ആകട്ടെ ലഹരി ' എന്ന സന്ദേശം ഉയർത്തി നവംബർ 14 മുതൽ ഡിസംബർ 18 വരെ നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി 20ന് വൈറ്റിലയിൽ സോക്കർ കാർണിവൽ അരങ്ങേറും. പെനാൽറ്റി ഷൂട്ടൗട്ട് മത്സരവുമുണ്ടാകും. ബിഗ് സ്‌ക്രിനിൽ ലോകകപ്പ് കാണുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. 1000 കുട്ടികൾക്ക് ഫുട്‌ബാൾ സമ്മാനിക്കും. ആഘോഷപരിപാടികളുടെ സംഘാടനത്തിന് ചേർന്ന യോഗം ജില്ലാ ഫുട്‌ബാൾ അസാസിയേഷൻ വൈസ് പ്രസിഡന്റ് വി.പി.ചന്ദ്രൻ

ഉദ്ഘാടനം ചെയ്തു. പി.കെ.ദിലിപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സത്യൻ, പി.ബി.സുധി, ജെയിംസ് മാത്യു, ടൈറ്റസ് കൂടാരപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. കൊച്ചി മേയർ എം. അനിൽകുമാറും തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷും അടക്കമുള്ളവർ ഉൾപ്പെട്ട സംഘാടക സമിതിയും രൂപീകരിച്ചു.