നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന ആത്മഹത്യ പ്രതിരോധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൂവത്തുശേരി ശാഖ സംഘടിപ്പിച്ച ക്ലാസ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ഡി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സംസാരിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോ. ജെ. അമൃത ക്ലാസെടുത്തു. കൗസിലിംഗ് ഫോറം പ്രസിഡന്റ് ബിജു വാലത്ത്, പ്രവീണ ബിജു എന്നിവർ വിഷയമവതരിപ്പിച്ചു. കെ.ജി. ജഗൽകുമാർ, ബൈജു വേലായുധൻ, എം.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.