കൊച്ചി: വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സ്വിഗ്ഗി ഓൺലൈൻ സർവീസ് തൊഴിലാളികൾ ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചു. തൊഴിലാളികൾ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് ഇന്ന് 12ന് ട്രേഡ് യൂണിയൻ,​ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം ചർച്ച ചെയ്യും.