പള്ളുരുത്തി: ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ ബെഞ്ച് പ്രസ് മത്സരത്തിൽ വടുതല ഫൈവ് ഫിറ്റ്നസും പള്ളുരുത്തി മാക്സ് ബേണും 245 പോയിന്റുകൾ വീതം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. സ്പൈസസ് ബോർഡിനാണ് രണ്ടാം സ്ഥാനം. സബ് ജൂനിയർ,ജൂനിയർ,സീനിയർ,മാസ്റ്റേഴ്സ് വിഭാഗങ്ങളിലായിരുന്നു മത്സരം.കൗൺസിലർ സി.ആർ.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എസ്.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജെബിൻ ,എം.എച്ച്.സുകു, ബി.പി.റെന്നി, ഇ.സി.രാജൻ,മേരി ബീന എന്നിവർ സംസാരിച്ചു.