പറവൂർ: ആലങ്ങാട് യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അയ്യപ്പമഹാസത്രത്തിന്റെ സത്രസ്വാഗതസംഘം സഭാഗൃഹം ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. സത്രത്തിന് മുന്നോടിയായി ഭൂമിപൂജയും നടന്നു. യോഗത്തിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, യോഗം പ്രസിഡന്റ് പി.എസ്. ജയരാജ്, രക്ഷാധികാരി ആർ. ശ്രീകുമാർ, സെക്രട്ടറി സജീവ്കുമാർ തത്തയിൽ, ട്രഷറർ കെ.സി. സുരേഷ്, ജയനാരായണൻ, വി.ബി. ജബ്ബാർ, ലത പുരുഷൻ, ജയശ്രീ ഗോപികൃഷ്ണൻ, സുനി സജീവ്, കെ.വി. പോൾ, അഡ്വ. മുജീബ് റഹ്മാൻ, ജോസ് ഗോപുരത്തിങ്കൽ, പി.പി. രഞ്ജിത്ത്, ഉമേഷ്, ബിന്നു, ബിനു മുട്ടം എന്നിവർ പങ്കെടുത്തു.