പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല റോഡ് സൈക്ലിംഗ് മത്സരത്തിൽ അക്വിനാസ് കോളേജ് വനിതാവിഭാഗം ജേതാക്കളായി. മാല്യങ്കര എസ്.എൻ.എം കോളേജ് രണ്ടും ചങ്ങനാശേരി അസംപ്ഷൻ കോളേജ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചേർത്തല ജോയിന്റ് ആർ.ടി.ഒ ജെബി ചെറിയാൻ മത്സരം ഉദ്ഘാടനം ചെയ്തു . അക്വിനാസ് കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ.ഷാജി ജോസ് സ്വാഗതവും സെന്റ് തെരേസാസ് കോളേജ് കായിക വിഭാഗം മേധാവി മാത്യു നന്ദിയും പറഞ്ഞു. അക്വിനാസ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജോസഫ് ജസ്റ്റിൻ റീബല്ലോ സമ്മാനദാനം നിർവഹിച്ചു.