 
കൂത്താട്ടുകുളം: ഇലഞ്ഞി മുത്തലപുരം സർവീസ് സഹകരണബാങ്ക് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. മുത്തലപുരം സെന്റ് പോൾസ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ
ബാങ്ക് പ്രസിഡന്റ് എ.ജെ. ജോണി അരീക്കാട്ടേൽ പുരസ്കാരങ്ങൾ നൽകി. എൻ.സി. വിജയകുമാർ കൂത്താട്ടുകുളം, രാജേഷ് ടി. വർഗീസ്, മോനു വർഗീസ് മാമ്മൻ, ഡോ. മെറിൻ അന്ന ജേക്കബ്, അജേഷ് വിജയൻ, ഫ്ലാവിയ മരിയ സുനിൽ, ഷെറിൻ ബന്നി, എസ്. ലാവണ്യ, ദീപു സെബാസ്റ്റ്യൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ജെ. മാത്യു, പി.കെ. ജോസ്, എം.സി. ഹരിദാസ്, ഡോ. സിന്ധു തമ്പി, ടെസി സിറിയക്, എം.ഡി. ജോയ്സ്, ദീപ സാലോ, പി.എം. ചാക്കപ്പൻ, ബിജുമോൻ ജോസഫ്, എ.ജെ. ജോസഫ്, യു.എസ്.
ലിബിഷ എന്നിവർ സംസാരിച്ചു.