കൂത്താട്ടുകുളം: ഇന്ത്യൻ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രമേഹദിനാചരണം ഇന്ന് നടക്കും. രാവിലെ 11ന് കൂത്താട്ടുകുളം പെൻഷൻ ഭവനിൽ ജനനി സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് നടക്കും. ഡോ. അഞ്ജലി ശ്രീകാന്ത് ക്ലാസ് നയിക്കും. എൽ. വസുമതി അമ്മ അദ്ധ്യക്ഷയാകും.