കൂത്താട്ടുകുളം: ഉപജില്ലാ കായികമേള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി പാലക്കുഴ ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 8.30ന് മാർച്ച് പാസ്റ്റ്. 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ അദ്ധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു മുഖ്യപ്രഭാഷണം നടത്തും.