ഫോർട്ടുകൊച്ചി: മഹാത്മ കൊച്ചിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വാക്കിംഗ് ടു വിൻ പരിപാടി സംഘടിപ്പിച്ചു. പൈതൃക നഗരിയായ ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നിന്ന് ആരംഭിച്ച നടത്തം പൊതുപ്രവർത്തകൻ രാജീവ് പള്ളുരുത്തി ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. കൊച്ചിൻ ക്ളബ്ബിന് മുന്നിൽ സമാപിച്ചു. ഫോർട്ടുകൊച്ചി എസ്.ഐ.സന്തോഷ് മോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് ഉസ്മാൻ സേഠ് സംസാരിച്ചു.