sathi-lalu
കീഴ്മാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. നാസി, പഞ്ചായത്ത് അംഗങ്ങളായ റസീന നജീബ്, അബ്ദുൽ നജീബ്, ആബിദ അബ്ദുൽ ഖാദർ, റസീല ഷിഹാബ്, ടി.പി. അസീസ്, വി. കൃഷ്ണകുമാർ, സാജു മത്തായി, കെ.എ. ജോയി, സാഹിത അബ്ദുൽസലാം എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ജംഗ്ഷനിൽനിന്ന് വിളംബരജാഥയും നടന്നു.