കളമശേരി: ജില്ലാ മലയാളി മാസ്‌റ്റേഴ്സ് അത്‌ലറ്രിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ നടന്ന സെലക്ഷൻ ട്രയൽസിൽ 126 പേർ പങ്കെടുത്തു. മുപ്പത് വയസ് മുതൽ 85 വയസുവരെയുള്ള വിവിധ വിഭാഗങ്ങളിൽ മത്സരിച്ച മുഴുവൻ പേരും ഡിസംബർ 17, 18 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി.