
മട്ടാഞ്ചേരി: രാസലഹരിയുമായി ഫോർട്ട്കൊച്ചി സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ പുന്നക്കൽ വീട്ടിൽ ജിതി(23)നെ മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 2.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ കെ.കെ. അരുൺ, സിവിൽ എക്സൈസ് ഓഫിസർമാരായ വിമൽരാജ്, വി.ഡി. പ്രദീപ് എന്നിവരുമുണ്ടായിരുന്നു.