കളമശേരി: സമൂഹത്തിൽ വ്യാപിക്കുന്ന ലഹരി മരുന്നുകൾക്കെതിരായി രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളും കിൻഡർഗാർഡൻ വിദ്യാർത്ഥികളും കൈകൊണ്ട് വരച്ച കൂറ്റൻ പോസ്റ്ററുകളുടെ പ്രദർശനം കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ കാമ്പസിൽ ഇന്ന് നടക്കും. യൂണിവേഴ്‌സൽ റെക്കാഡ്‌സ് ഫോറം ഈ പോസ്റ്ററുകളെ പരിഗണിക്കുന്നുണ്ട് .

പോസ്റ്റർ പ്രദർശനം വ്യവസായ, നിയമകാര്യ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം. പി, കൊച്ചി മെട്രോ എം.ഡി. ലോകനാഥ് ബെഹ്റ, എസ്.എച്ച്. പ്രൊവിൻസ് പ്രൊവിൻഷ്യൽ മാനേജർ ഫാ. ബെന്നി നൽകര എന്നിവർ പങ്കെടുക്കും.