 
ആലുവ: എടയപ്പുറം കെ.എം.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സംഘടിപ്പിച്ച കിഡ്‌സ് കാർണിവൽ സീരിയൽ താരം അബ്ദുൾ ബാസിത്ത് (കേശു) ഉദ്ഘാടനം ചെയ്തു. എച്ച്.എം. മനോഷ് അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാഴക്കുളം ജാമിഅ സ്‌കൂളിനുള്ള ഉപഹാരം ചെയർമാൻ അബ്ദുൾ അസീസ് നൽകി. റണ്ണറപ്പിനുള്ള ഉപഹാരം എം.പി. നാസർ എം.പി നൽകി. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ മാനേജ്‌മെന്റ് ഭാരവാഹികളായ ടി.എ. ബഷീർ, വി.എം. സാജിദ്, കെ.എം. നാസർ, ഇ.കെ. കുഞുമുഹമ്മദ്, വി.എം. നാസർ, കെ.പി. റാഫി, ഇ.എം. സൈനുദ്ദീൻ, വി.എ. അബൂ താഹിർ, അൻസിയ എന്നിവർ കൈമാറി.