 
ആലുവ: ആലുവ ലക്കി സ്റ്റാർ ഫുട്‌ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ വ്യാപാരികളെ തോൽപ്പിച്ച് രാഷ്ട്രീയക്കാർ. ആലുവയിലെ രാഷ്ട്രീയ പ്രവർത്തകർ അണിനിരന്ന ടീമിനെതിരെ മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളാണ് അണിനിരന്നത്. മത്സരത്തിൽ രാഷ്ട്രീയ പ്രവർത്തകരുടെ ടീം രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ചത്. വിജയികൾക്ക് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു ട്രോഫികൾ സമ്മാനിച്ചു.