health

 3,​000 നഴ്‌സുമാരെ യു.കെയിലേക്ക് റിക്രൂട്ട് ചെയ്യും

കൊച്ചി: ആരോഗ്യവിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നഴ്‌സിംഗ് സ്‌കൂളുകളെ കോളേജുകളായി അപ്‌ഗ്രേഡ് ചെയ്ത് സീറ്റുകൾ വ‌‌ർദ്ധിപ്പിക്കും. സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് മേഖലയിൽ പി.ജി സീറ്റ് വർദ്ധിപ്പിക്കുമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിദേശസന്ദർശനത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകൾ നടന്നു. കൊച്ചിയിൽ 21 മുതൽ 25 വരെ യു.കെ നാഷണൽ ഹെൽത്ത് സർവീസ് റിക്രൂട്ട്‌മെന്റ് മേള നടത്തും. 3,​000 നഴ്‌സുമാരെ യു.കെയിലേക്ക് റിക്രൂട്ട് ചെയ്യും. വെയിൽസ് സർക്കാരുമായും ധാരണാപത്രം ഒപ്പുവയ്ക്കും.

കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.എൻ.മോഹനൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ്‌കുമാർ, സംസ്ഥാന സെക്രട്ടറി ഷൈനി ആന്റണി, കെ.കെ.ശൈലജ എം.എൽ.എ എന്നിവർ സംസാരിച്ചു.

കൊല്ലത്തും പാരിപ്പള്ളിയിലും

നഴ്‌സിംഗ് സ്‌കൂളുകൾ
കൊല്ലത്തും പാരിപ്പള്ളിയിലും 60 സീറ്റുവീതമുള്ള നഴ്‌സിംഗ് സ്‌കൂളുകൾ ഈവർഷം തുടങ്ങുമെന്ന് വീണാ ജോർജ് പറഞ്ഞു. അടുത്തവർഷം സഹകരണമേഖലയിൽ കൂടുതൽ നഴ്‌സിംഗ് സ്‌കൂളുകൾ ആരംഭിക്കും.