വൈപ്പിൻ: ദളിത് ആദിവാസി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് കോട്ടയം നെഹ്രു സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിന്റെ കൊച്ചി താലൂക്ക് സംഘാടക സമിതി രൂപീകരിച്ചു. കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാനം ചെയ്തു. പി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി. രതീഷ്, വി.കെ. ബാബു, ജിമ്പിൻ ചെറുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ: പി.കെ.ശശി (വേട്ടുവ മഹാസഭ), ജനറൽ കൺവീനർ: എൻ.ജി. രതീഷ് (കെ.പി.എം.എസ്), ഖജാൻജി: ജിബിൻ ചെറുപറമ്പിൽ (സാധുജന പരിപാലനസംഘം) എന്നിവരെ സംഘാടകസമിതിയിലേക്ക് തിരഞ്ഞെടുത്തു.