photo
പക്ഷി നിരീക്ഷണദിനത്തോടനുബന്ധിച്ച് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം എടവനക്കാട് താമരവട്ടത്ത് പക്ഷി നിരീക്ഷണവും സർവേയും നടത്തുന്നു

വൈപ്പിൻ: പക്ഷി നിരീക്ഷണദിനത്തോടനുബന്ധിച്ച് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം എടവനക്കാട് താമരവട്ടത്ത് പക്ഷിനിരീക്ഷണവും സർവേയും നടത്തി. ജില്ലയിൽ പത്തു പ്രധാന ഇടങ്ങളിലായിരുന്നു സർവേ നടത്തിയതെന്ന് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.സി. രാജേന്ദ്ര ബാബു പറഞ്ഞു. താമരവട്ടം മേഖലയിൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പക്ഷി നിരീക്ഷകനായ എടവനക്കാട് അഞ്ചലശേരി ജിഷ്ണു മോഹൻ സംഘത്തെ വഴികാട്ടാൻ ഒപ്പമുണ്ടായിരുന്നു.
മുപ്പത്തഞ്ചോളം ഇനം പക്ഷികളുടെ കണക്കെടുക്കാൻ കഴിഞ്ഞതായി പക്ഷി നിരീക്ഷകൻ സന്ദീപ് കെ. ദാസ് പറഞ്ഞു. സ്ഥിരം പക്ഷികളെക്കൂടാതെ ചില ദേശാടനപ്പക്ഷികളെയും പ്രദേശത്ത് കാണാൻ കഴിഞ്ഞു. പക്ഷി നിരീക്ഷക ലക്ഷ്മി കിഷോർ, കെ.എ. അബ്ദുൾ റസാഖ്, ടി.എസ്. അരുൺ, യതിൻ യശ്പാൽ, നീരജ് വൈഷ്ണവ്, ഡെനീഷ്, അശ്വിൻ കൃഷ്ണ, എ.എ, അവിഷ്ണവ്, ഇമ്മാനുവൽ പോൾ എന്നിവരും സർവേയിൽ പങ്കെടുത്തു.