കൊച്ചി : ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ വെണ്ണല മേഖലാ സമ്മേളനം നടന്നു. 15 വർഷം കഴിഞ്ഞ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ പൊളിക്കണമെന്ന നയ തീരുമാനത്തിൽ നിന്നും ഓട്ടോറിക്ഷകളെ ഒഴിവാക്കാനോ കുറഞ്ഞത് 20 വർഷത്തെ ഇളവ് നൽകാനോ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡെന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എം.യു. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സലിംകുമാർ തമ്പി, ഇ.പി.സുരേഷ്, സി.കെ. കനീഷ്, ആർ.ര തീഷ് എന്നിവർ സംസാരിച്ചു.