പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവ ഭക്തനായ ഇ.വി. ഗോപാലൻ മാസ്റ്ററുടെ (70) വേർപാട് നാടിന്റെ നൊമ്പരമായി. വെങ്ങോല ശാഖയുടെ കീഴിലുള്ള ശ്രീനാരായണ കുടുംബയോഗത്തിൽ സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
18-ാമത്തെ വയസിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥിരാംഗത്വമെടുത്ത ഗോപാലൻ മാസ്റ്റർ 13 വർഷം തുടർച്ചയായി വെങ്ങോല ശാഖയുടെ പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.
കുന്നത്തുനാട് യൂണിയൻ കൗൺസിലർ, യൂണിയൻ കമ്മിറ്റി അംഗം, കടയിരുപ്പ് ഗുരുകലം എൻജിനിയറിംഗ് കോളേജ് ഡയറക്ടർ ബോർഡ് മെമ്പർ, പി.എസ്.ടി.എ കോതമംഗലം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, വെങ്ങോല ക്ഷീരോത്പാദകസംഘം ചീഫ് പ്രമോട്ടർ, പൂണൂർ ശിവക്ഷേത്രം ഹൈന്ദവസേവാ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെൻഷണേഴ്‌സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.